താമരപ്പള്ളി തോട്ടത്തിന് എതിർവശത്തെ കിണറ്റിലാണ് അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് സ്ഥലവാസികൾ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. വിവരമറിഞ്ഞ് തിരുവല്ല, കോയിപ്രം സ്റ്റേഷനുകളിൽ നിന്ന് പൊലീസ് സ്ഥലത്ത് എത്തി കാവൽ ഏർപ്പെടുത്തി. വെള്ളി രാവിലെ മൃതദേഹം പുറത്തെടുത്ത് തൂടർ നടപടി സ്വീകരിക്കുമെന്ന് കോയിപ്രം പൊലീസ് അറിയിച്ചു