കല്ലൂരാവിയിൽ ഉപഭോക്താവിനെ ബക്കറ്റ് കൊണ്ട് അടിച്ച വ്യാപാരിക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. വയോധികൻ കടയിൽ നിന്നും എടുത്തു കഴിച്ച പണത്തിന്റെ പണം നൽകിയില്ലെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമം. കല്ലൂരാവി മുണ്ടത്തോട് സി കെ ഹൗസിൽ ഊച്ചാനില്ലത്ത് മുഹമ്മദ് കുഞ്ഞിക്കാണ് 79 മർദ്ദനമേറ്റത്. കല്ലൂരാവിയിലെ അന്ന ഫാത്തിമ സൂപ്പർ മാർക്കറ്റ് ഉടമ ഗഫൂറിനെതിരെയാണ് ഹോസ്ദുർഗ് പോലീസ് ശനിയാഴ്ച രാവിലെയോടെ കേസെടുത്തത്