തൃശൂര്‍ പകരപ്പിള്ളി സ്വദേശി വെളുത്തേടത്ത്കാട്ടില്‍ ഹാരിസ് മുഹമ്മദ് ആണ് അറസ്റ്റിലായത്. വീട്ടമ്മമ്മയുടെ പേരില്‍ എത്തിയ പാര്‍സലില്‍ ലഹരി മരുന്ന് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സിബിഐ ഉദ്യോഗസ്ഥര്‍ ആണെന്നും വീട്ടമ്മയെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്നും പണം നല്‍കിയാല്‍ രക്ഷപെടുത്താമെന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 55 പവന്‍ സ്വര്‍ണ്ണം പണയം വെച്ച് തുക കൈമാറുകയായിരുന്നു. ഹാരിസിനെ രണ്ടാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്. പ്രധാന പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.