താറാവ് സണ്ണി എന്നറിയപ്പെടുന്ന കോടന്നൂര്‍ വില്ലേജ് ശാസ്താംകടവ് സ്വദേശി എലുവത്തിങ്കല്‍ വീട്ടില്‍ സണ്ണിയേയാണ് ആറു മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ കാപ്പ നിയമ പ്രകാരമുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്. ചേർപ്പ്, അന്തിക്കാട്, കൊരട്ടി, തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കൊലപാതകക്കേസിലും അഞ്ച് വധശ്രമക്കേസിലും ഉൾപ്പെടെ ആകെ 23 ക്രിമിനൽക്കേസുകളിൽ പ്രതിയാണ് സണ്ണി.