അഞ്ഞൂർ സെന്ററിൽ ബാർബർ ഷോപ്പ് നടത്തുന്ന അഞ്ഞൂർ സ്വദേശി മനീഷിനേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് മനീഷിനെ കാണാതായത്. തുടർന്ന് കുന്നംകുളം, വടക്കേക്കാട് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ ഇന്ന് വൈകിട്ട് അഞ്ഞൂർ കുന്നിനടുത്തെ ക്വാറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു