ഇവര്‍ പാര്‍ട്ടിക്കായി ഒരു ജോലിയും ചെയ്യുന്നില്ല. ഉമാ തോമസിന്റെ പാരമ്പര്യം അറിയാത്തവരാണ് അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത്. സൈബര്‍ ആക്രമണം നടത്തുന്നവരുടെ മാതാപിതാക്കളുടെ വിവാഹത്തിന് മുമ്പ് ഉമാ തോമസ് കെ എസ് യുവില്‍ ഉണ്ട്. രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലല്ല. രാഹുല്‍ ആണ് കാര്യങ്ങള്‍ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടത്. രാഹുലിനെതിരായ നടപടി മാതൃകാപരമാണെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.