നാള്‍ക്കുനാള്‍ മൂന്നാര്‍ മേഖലയില്‍ കാട്ടാന ശല്യം വര്‍ധിച്ച് വരികയാണ്. കാട്ടാന കൂട്ടങ്ങള്‍ക്ക് പുറമെ ഒറ്റക്ക് വിഹരിക്കുന്ന കാട്ടുകൊമ്പന്‍മാരും ജനവാസ മേഖലകളില്‍ ഇറങ്ങി നാശം വരുത്തുന്നു. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ കഴിഞ്ഞ രാത്രി പെരിയവാരക്ക് സമീപം ഒറ്റക്കൊമ്പനെന്ന് വിളിപ്പേരുള്ള കാട്ടാന ഗതാഗത തടസം സൃഷ്ടിച്ചു. രാവിലെ മുതല്‍ പെരിയവര തോട്ടം മേഖലയില്‍ കാട്ടുകൊമ്പന്‍ തമ്പടിച്ചിരിക്കുകയാണ്. ആന ഇതുവരെ ആക്രമണ സ്വഭാവം പുറത്തെടുക്കാത്തത് തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്.