റോഡിൽ ബൈക്ക് ഉപേക്ഷിച്ചു മുങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു, കോട്ടക്കൽ ആട്ടീരി കുഴിപ്പുറം റോഡിൽ ആട്ടീരി ഇറച്ചിപ്പുര മുനവ്വിറുൽ ഇസ്ലാം മദ്രസക്ക് സമീപമാണ് ബൈക്ക് ഉപേക്ഷിച്ച് രണ്ടുപേർ കടന്നു കളഞ്ഞത്, കഴിഞ്ഞ പതിനാറാം തീയതി വൈകുന്നേരം ആണ് ബൈക്ക് റോഡരികിൽ രണ്ടുപേർ പാർക്ക് ചെയ്ത പോയത്, ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് മൂന്ന് മണിക്ക് പുറത്ത് വന്നു, ബൈക്ക് പാർക്ക് ചെയ്ത ശേഷം വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ ഉണ്ട്,