അപകടത്തിൽ കരുവ പള്ളിക്ക് സമീപം പൂമംഗലത്ത് പടിഞ്ഞാറ്റതിൽ സാജിതാണ് മരണപ്പെട്ടത്. എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അപകടത്തിൽ മറ്റ് രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. കൊല്ലം ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ കരുവ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ കബറടക്കും.