അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂതന സാങ്കേതികവിദ്യയായ( NIRS) ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ടു.ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യയായ (Near Infra Red Spectroscopy) നിർസ് ഉപയോഗിച്ചുള്ള ആൻജിയോപ്ലാസ്റ്റിക്കാണ് ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തുടക്കം കുറിച്ചത്.ഹൃദയത്തിലെ പ്രധാന രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടായിരുന്ന 74 വയസ്സുള്ള രോഗിയിലാണ് ചികിത്സ വിജയകരമായി നടപ്പിലാക്കിയത്.ബ്ളോക്കിൽ കൂടുതൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭാഗങ്ങൾ മഞ്ഞ കളർ കോഡിങ്ങിലൂടെ മനസ്സിലാകും.