Thiruvananthapuram, Thiruvananthapuram | Aug 25, 2025
2025 ഓണാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നഗരസഭ ഹാളിൽ യോഗം ചേർന്നു.ഓണ നാളുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കൽ എന്നിവയായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഘോഷയാത്ര ദിവസവും മറ്റ് ദിവസങ്ങളിലും നഗരസഭ പൊതുയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബിന്നുകളിൽ മാത്രം മാലിന്യം നിക്ഷേപിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി മേയർ പറഞ്ഞു