60 അടി വ്യാസത്തിൽ 1,500 കിലോ പൂക്കൾ ഉപയോഗിച്ചാണ് പടുകൂറ്റൻ പൂക്കളം ഒരുക്കിയത്. ഇന്ന് രാവിലെ 9 മണിയോടെ പൂക്കളമൊരുക്കൽ പൂർത്തിയായി. കഴിഞ്ഞ ഒരാഴ്ചക്കാലമായി സൗഹൃദ കൂട്ടായ്മ ഈ കൂറ്റൻ പൂക്കളം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പുകളിൽ ആയിരുന്നു. അത്തം ദിനത്തിൽ പുലർച്ചെ മൂന്നുമണി മുതൽ പൂക്കളം ഒരുക്കുന്നതിന്റെ ജോലികൾ ആരംഭിച്ചു. കൂട്ടായ്മയിലെ 150 ഓളം പ്രവർത്തകർ ചേർന്ന് ആറുമണിക്കൂർ സമയമെടുത്താണ് പൂക്കളം ഒരുക്കിയത്.