കോന്നി കരിയാട്ടം 2025 നു മുന്നോടിയായി വിവിധ സർക്കാർ വകുപ്പുകളുടെയും, ഉദ്യോഗസ്ഥരുടെയും സംയുക്ത അവലോകന യോഗം ചേർന്നു. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിൽ നടന്ന യോഗത്തിൽ കെ യു ജനീഷ് കുമാർ എം എൽ എ ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഓഗസ്റ്റ് 30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം ടൂറിസം എക്സ്പോ നടക്കുന്നത്.കോന്നിയുടെ ചരിത്രത്തോടും ഐതിഹ്യത്തോടും ചേർന്നു നിൽക്കുന്നതാണ് കരിയാട്ടം എക്സ്പോ.