എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിന് വേണ്ടി അന്വേഷണം ഊർജ്ജതമാക്കി പോലീസ്.ഇന്നലെ പുലർച്ചയാണ് യുവാവ് അപ്രതീക്ഷിതമായി റെയിൽവേ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ചത്.പെരുമ്പാവൂർ സ്വദേശി അജ്മൽ എന്ന ആളാണ് ആഡംബര ബൈക്ക് റെയിൽവേ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് രാവിലെ 10 മണിക്ക് പുറത്ത് വന്നതോടെ വിഷയത്തിൽ കേസെടുത്തതായും അന്വേഷണം ഊർജിതമാണ് എന്നും റെയിൽവേ പോലീസ് അറിയിച്ചു