രാഹുൽ മാങ്കൂട്ടത്തലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് കൃത്യമായ തീരുമാനം എടുത്തതാണന്ന് ജെബി മേത്തർ എം. പി. സി.പി.എമ്മിനെ പോലെ ന്യായീകരണത്തിന് കോൺഗ്രസ് തയ്യാറായിട്ടില്ല. കോൺഗ്രസ് എന്നും സ്ത്രീ പക്ഷത്താണ്. സ്ത്രീകൾ പറയുന്ന കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ് '. പരാതിക്കാർക്ക് എതിരെ സൈബർ ആക്രമണം പാടില്ല സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം അംഗീകരിക്കാൻ കഴിയില്ലന്നും അവർ പറഞ്ഞു