സാധനങ്ങള്‍ വാങ്ങാന്‍ റേഷന്‍ കടയില്‍ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയില്‍ പോകാന്‍ ജീവനക്കാര്‍ പറഞ്ഞു എന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാവിന്റെ കടയില്‍ നിന്നാണ് വിലക്ക് ഉണ്ടായതെന്ന് മറിയക്കുട്ടി പറയുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും സപ്ലൈ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, മറിയക്കുട്ടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് റേഷന്‍ കട ഉടമ പറഞ്ഞു. സാങ്കേതിക തകരാര്‍ കാരണം റേഷന്‍ വിതരണം തടസ്സപ്പെട്ടപ്പോഴാണ് മറിയക്കുട്ടി വന്നത്. മറിയക്കുട്ടിയെപ്പോലെ തന്നെ നിരവധി പേര്‍ റേഷന്‍ വാങ്ങാന്‍ ആവാതെ തിരിച്ചു പോയെന്നും കട ഉടമ പറഞ്ഞു.