Thiruvananthapuram, Thiruvananthapuram | Aug 30, 2025
വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവുമായി 33കാരനാണ് പിടിയിലായത്. പോത്തന്‍കോട് അയണിമൂട് സ്വദേശി ശ്രീരാഗാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. കാര്യവട്ടം പേരൂര്‍ ക്ഷേത്രത്തിനു സമീപം വാടക വീട്ടീല്‍ നിന്നാണ് 18 കിലോ കഞ്ചാവ് കണ്ടെത്തിയത്.ആന്ധ്രയില്‍ നിന്ന് എത്തിച്ച കഞ്ചാവ് വാടക വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കിലോ രണ്ടു കിലോ വീതം പ്രതി ആവശ്യക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു വരികയായിരുന്നു.