റോഡ് മുറിച്ചുകടക്കവെ ബുള്ളറ്റ് ബൈക്ക് ഇടിച്ച് ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിങ്ങത്തൂര്‍ പുല്ലൂക്കര സ്വദേശി ചന്ദനപ്പുറത്ത് സലീമാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5 ഓടെ മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി പാപ്പിനിശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിലായിരുന്നു അപകടം. കുടുംബസമേതം കുമ്പളയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തി റോഡ് മുറിച്ചു കടക്കെ അമിത വേഗതയിലെത്തിയ ബൈക്ക് സലീമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.