ദേശീയപാത വയനാട് ചുരത്തിൽ വാഹനഗതാഗതം മണ്ണിടിച്ചിലിനെ തുടർന്ന് പൂർണമായും നിലച്ചതോടെ നിലവിൽ പുഴ കുറ്റ്യാടി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി മണിക്കൂറുകളോളം സമയമെടുത്താണ് വാഹനങ്ങൾ ചുരം കടന്നു പോകുന്നത്. ചുരത്തിൽ രാത്രിയിൽ ബസ് കേടുവന്നതും പുലർച്ചെ പിക്കപ്പ് ഇടിച്ചതുമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്.വലിയ വാഹനങ്ങൾ ചുരത്തിലൂടെ കടന്നുപോകുന്നത് ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്.