അമ്പലപ്പാറ: സെൻ്ററിൽ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. പുലാപ്പറ്റശ്ശേരി തളിമല രാധാകൃഷ്ണൻ്റെ ഭാര്യ അജിത(35)ക്കാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ മംഗലാംകുന്ന് റോഡിലാണ് സംഭവം. വ്യാപാര സ്ഥാപനത്തിൽ നിന്ന് സ്റ്റേഷനറി സാധനങ്ങൾ വാങ്ങി റോഡരികിലൂടെ നടക്കുന്നതിനിടെ തെരുവ് നായ കടിക്കുകയായിരുന്നു. ഇടത് കാലിൽ പരിക്കേറ്റ അജിതയെ ഉടൻ തന്നെ അമ്പലപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് കുത്തി വെപ്പ് നൽകി.