ഉത്തർപ്രദേശ് റായിബറേലി സ്വദേശിയായ രാജാറാം ആണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസമാണ് താൻ താമസിക്കുന്ന വാടക മുറിയുടെ ഉടമ സുരേഷും പ്രജി എന്നയാളും ചേർന്ന് റൂമിലെത്തി തന്നെ മർദ്ദിച്ചതെന്ന് രാജാറാം പറഞ്ഞു. കഴിഞ്ഞ 22 വർഷത്തോളമായി ബ്ലാങ്ങാട് ബീച്ചിൽ താൻ ഐസ്ക്രീം കച്ചവടം നടത്തി വരികയാണ്. റൂം വാടകയുമായി ബന്ധപ്പെട്ട് ഉടമ സുരേഷുമായി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.