പത്തനംതിട്ട : കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വലിയ വികസനമാണ് നടന്നുവരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് വാർത്തക്കുറിപ്പിൽ അറിയിച്ചു . കിഫ്ബിയിലൂടെ 30.25 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 80 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. 2.62 കോടി രൂപ ചിലവില്‍ രണ്ട് നിലകളിലായി ദേശീയ നിലവാരത്തില്‍ ലക്ഷ്യ ലേബര്‍ റൂം ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നത്.