കൊല്ലം അഞ്ചാലുംമൂട് പെരുമണിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം. ആളപായമൊന്നുമില്ല. പെരുമണ്‍ ക്ഷേത്രത്തിനടുത്താണ് സംഭവം ഉണ്ടായത്. എയര്‍ കണ്ടീഷണറിന്റെ കംപ്രസറില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് സംശയം. തീപിടിത്തത്തിൽ വീട്ടുപകരണങ്ങൾ പൂര്‍ണമായും കത്തി നശിച്ചു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.