പട്ടാമ്പിയിൽ ഒഴിവുകളുകൾ ചിലവഴിക്കാൻ പൊതുജനങ്ങൾക്കായി നിർമ്മിച്ച ഈ എം എസ് പാർക്കിൽ തിരുവോണ ദിനത്തിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികൾ മുതൽ പ്രായമായവർ വരെ തിരുവോണ ദിനത്തിലെ സായാഹ്നം ചിലവഴിക്കാൻ പാർക്കിലേക്ക് ഒഴുകിയെത്തി. കുടുംബമായും കൂട്ടുകാരുമായുമൊക്കെയാണ് ആളുകൾ എത്തിയത്.