പത്തനംതിട്ട :കോന്നി കെ എസ് ആർ ടി സി മൈതാനത്ത് നടന്നുവരുന്ന കോന്നി കരിയാട്ടം ടൂറിസം എക്സ്പോ സമാപനത്തോടനുബന്ധിച്ച് 8ന് 2 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പത്തനംതിട്ട ഭാഗത്തു നിന്നു പുനലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മല്ലശേരി മുക്കിൽ നിന്നും തിരിഞ്ഞ് പ്രമാടം, വി കോട്ടയം, വകയാർ വഴിയും പുനലൂർ ഭാഗത്തു നിന്നു പത്തനംതിട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കോട്ടയം മുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വി കോട്ടയം, പ്രമാടം, മല്ലശ്ശേരിമുക്ക് വഴി പോകണം .