ഫോർട്ടുകൊച്ചിയിൽ വിനോദസഞ്ചാരികൾക്ക് വേണ്ടി നിർമ്മിച്ച റിസോർട്ടിന്റെ ഓല ഷെഡിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫോർട്ട് ആയുർവേദ എന്ന റിസോർട്ടിലെ ഓല ഷെഡിനാണ് തീ പിടിച്ചത്.കോസ്റ്റ് ഗാർഡ് ആസ്ഥാനത്തോട് ചേർന്നായിരുന്നു റിസോർട്ട് 'തീപിടിത്തം കണ്ട് ഓടിക്കൂടിയ പ്രദേശവാസികളും കോസ്റ്റ് ഗാർഡ് സൈനികരും ചേർന്നാണ് തീ അണച്ചത്.തീപിടിച്ച വിവരമറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് വൈകിട്ട് 5 30 ഓടെയാണ് തീ പിടിത്തം ഉണ്ടായത്