അടൂരിലെ ഡി വൈ എഫ് ഐ പ്രവർത്തകൻ ജോയലിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്നത് വ്യാജവാർത്തകളാണെന്ന് സിപിഎം അടൂർ ഏരിയ സെക്രട്ടറി അഡ്വ എസ് മനോജ് പ്രസ്താവനയിൽ പറഞ്ഞു. ജോയലിന്‍റെ മരണം കസ്റ്റഡി മർദനം മൂലമാണെന്നും ജോയലിനെ മർദ്ദിച്ചതില്‍ സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്നും ആരോപിച്ച് ജോയലിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. കുറ്റക്കാരായ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും സർവീസില്‍ നിന്ന് പിരിച്ചുവിടണമെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് ഏരിയ സെക്രട്ടറിയുടെ വിശദീകരണം.