പാപ്പിനിശ്ശേരി എക്സൈസ് ഇൻപെക്ക്ടർ ജസീറലി ഇ.വൈയും പാർട്ടിയും പരിയാരം മെഡിക്കൽ കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിൽ മാരക ലഹരി മരുന്നായ MDMA യുമായി യുവാവ് പാടിയിലായി. കടന്നപ്പള്ളി കക്കരക്കാവ് റോഡിൽ അബ്ദുൾ സമീഹ് സാലു എന്നയാളയാണ് 2.812 ഗ്രാം MDMA സഹിതം തിങ്കളാഴ്ച്ച ഉച്ചയ്ക് ശേഷം 3 ഓടെ അറസ്റ്റ് ചെയ്തത്. പരിയാരം, പയ്യന്നൂർ , പഴയങ്ങാടി , മാതമംഗലം എന്നി സ്ഥലങ്ങളിൽ യുവതി യുവാക്കൾക്ക് വിൽപ്പന നടത്തുന്നതിൽ പ്രധാനിയാണ് യുവാവ് എന്ന് എക്സൈസ് പറഞ്ഞു. ഇതര സംസ്ഥനങ്ങളിൽ നിന്നും കൊണ്ട് വന്ന് പരി യാരം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങ ളിൽ ആണ് കുടുതൽ വിൽപ്പന നടത്തുന്നത്.