ഏറ്റവും അടിയന്തിര സാഹചര്യങ്ങളില്‍ പോലും സാധാരണക്കാര്‍ക്ക് ഹൃദയ ചികിത്സ ലഭ്യമാകണമെങ്കില്‍ കിലോമീറ്ററുകള്‍ ഏറെ സഞ്ചരിക്കണം. യാത്രക്കായി മണിക്കൂറുകള്‍ ഏറെ താണ്ടണം. യാത്രക്കിടയില്‍ ഹൃദയമിടിപ്പ് നിലച്ച് പോകുന്നവരുണ്ട്. ദിവസവും ഹൈറേഞ്ചില്‍ നിന്നു മലയിറങ്ങി അയല്‍ജില്ലകളില്‍ ഹൃദയ ചികിത്സ തേടുന്നവര്‍ നിരവധിയാണ്. ഹൃദയ സംബന്ധമായ അസ്വസ്ഥത അനുഭവപ്പെടുന്ന ഒരു രോഗിക്ക് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ ചികിത്സ ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതോടെയാണ് ഹൈറേഞ്ചില്‍ കാര്‍ഡിയോളജി ചികിത്സ സൗകര്യമൊരുക്കണമെന്ന ആവശ്യം ഉയരുന്നത്.