അങ്കമാലിയിൽ സമരം നടത്തിയ സ്വകാര്യ ബസ് ജീവനക്കാർ സർവീസ് നടത്തിയ ബസിന്റെ ചില്ല് തല്ലി തകർത്തു. ഇന്ന് വൈകിട്ട് 3 30 നായിരുന്നു സംഭവം. രാവിലെ സമരത്തെ എതിർത്ത് സർവീസ് നടത്തിയ ബസ് തടയുകയും യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിടുകയും ചെയ്തിരുന്നു ഇതിന് പിന്നാലെയാണ് വൈകിട്ട് സമരത്തെ അനുകൂലിക്കുന്നവർ ബസിന്റെ ചില്ലതല്ലിതകർത്തത്.ഇതോടെ ഇരു വിഭാഗം ജീവനക്കാർ തമ്മിൽ തർക്കവും ഉണ്ടായി. ബസിന്റെ ചില്ല് തകർത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബസ് ഉടമകൾ ആവശ്യപ്പെട്ടു.