ആറന്മുള ഉതൃട്ടാതി ജലമേളയുമായി ബന്ധപ്പെട്ട് പമ്പാനദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് കാരിക്കയം ഡാമില്‍ നിന്നും ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാല്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ട്, കടത്ത് എന്നിവ പമ്പാനദിയില്‍ ഇറക്കുന്നതിനും ഉപയോഗിക്കുന്നതിനും ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണം