കോഴിക്കോട്: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുള്ള സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണോദ്ഘാടനത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അധികൃതർ ഇന്ന് വൈകീട്ട് ആറിന് വാർത്താകുറിപ്പിൽ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം നാലിന് ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കും. 2134.5 കോടി രൂപ ചെലഴിച്ച് നാലുവർഷത്തിനകം നിർമാണം പൂർത്തിയാകുന്ന പാത രാജ്യത്തെ ഏ