കുറ്റിക്കോലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കുറ്റിക്കോൽ പുണ്യംകണ്ടത്തെ സുരേന്ദ്രനാണ് 49 ഭാര്യയെ വെട്ടിയശേഷം തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം ഭാര്യ സിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. പോലീസ് സ്ഥലത്തെത്തി ഉച്ചയോടെ മൃതദേഹം കാസർകോഡ് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി