കഴിഞ്ഞ ദിവസം അഞ്ഞൂരിലെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനീഷിന്റെ ആത്മഹത്യക്ക് പിന്നിൽ ബ്ലേഡ് മാഫിയ ആണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി അഞ്ഞൂർ സെന്ററിൽ റോഡ് ഉപരോധിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു ഉപരോധം. മനീഷ് എഴുതി വെച്ച കത്തിൽ പൊലീസിൽ നിന്നും തനിക്ക് നീതി ലഭിച്ചില്ലെന്ന് കാണിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ബ്ലേഡ് മാഫിയുടെ ഭീഷണിക്ക് വഴങ്ങിയാണ് മനീഷ് മരണത്തിന് കീഴടങ്ങിയത്.