ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ ബില്‍ഡിഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഐഎന്റ്റിയുസി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ചെറുതോണി ടൗണില്‍ ചേര്‍ന്ന ധര്‍ണ്ണ ഡിസിസി പ്രസിഡന്റ് സിപി മാത്യു ഉദ്ഘാടനം ചെയ്തു. ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എപി ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എംഡി അര്‍ജ്ജുനന്‍, നേതാക്കളായ ജോണി ചീരാംകുന്നേല്‍, തങ്കച്ചന്‍ കാരയ്ക്കാവയലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.