പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടഅനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിച്ചു. ജില്ലയുട വിവിധ ഭാഗങ്ങ ളിൽ നബിദിന റാലികളും, മൗലീദ് പാരായണവും നടന്നു. എടക്കാട് റെയ്ഞ്ചിന് കീഴിൽ മുനീറുൽ ഇസ്‌ലാം മദ്റസ, മുബാറക് മദ്റസ, തഹ്‌ലീ മുൽ ഹിദായ മദ്റസയുടെ കീഴിൽ നബിദിന റാലി നടന്നു. ദഫ്, സ്കൗട് എന്നിവ റാലിക്ക് മിഴിവേകി. മഹല്ല് , മദ്റസ ഭാരവാഹികൾ നേതൃത്വം നൽകി. വിവിധ ക്ലബുകളുടെയും യുവജന കൂട്ടായ്മയുടെയും നേതൃ ത്വത്തിൽ വെള്ളിയാഴ്ച്ച പകൽ 11 ഓടെ മധുരം വിളമ്പി റാലിയെ സ്വീകരിച്ചു .