അസന്നിഹിത വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുന്ന വീട്ടിൽ വോട്ടിന്റെ ആദ്യഘട്ടം തിങ്കളാഴ്ച തുടങ്ങും എന്ന് ജില്ലാ കലക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ സുരക്ഷാക്രമീകരണങ്ങളോടെയാണ് വോട്ട് ചെയ്യാൻ അവസരം ഒരുക്കിയിരിക്കുന്നതെന്നും കലക്ടർ പറഞ്ഞു. 85 വയസ് പിന്നിട്ടവർക്കും 40% ഭിന്നശേഷിയുള്ളവർക്കുമാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.