ഉണ്ണി ആറന്മുള എന്ന കെ.ആർ. ഉണ്ണികൃഷ്ണൻ നായർ (68) ആണ് അന്തരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലായിരുന്നു. സംസ്കാരം നാളെ (വെള്ളി) ആറന്മുള കോട്ടയ്ക്കകം വീട്ടുവളപ്പിൽ നടക്കും.നടി ഉർവശി ആദ്യമായി അഭിനയിച്ചത് ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിർപ്പുകൾ എന്ന സിനിമയിലാണ്. അദ്ദേഹം രചിച്ച ധാരാളം സിനിമാ ഗാനങ്ങൾ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിട്ടുണ്ട്. അവസാനമായി സംവിധാനം ചെയ്തത് കമ്പ്യൂട്ടർ കല്യാണം എന്ന സിനിമയാണ്. അവിവാഹിതനാണ്