കേന്ദ്ര സർക്കാർ പദ്ധതികൾ അട്ടിമറിക്കുന്നത് അവസാനിപ്പിക്കണമെന്നതുൾമുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പള്ളിക്കലിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ബിജെപി യുടെ നേതൃത്വത്തിൽ ഏകദിന ഉപവാസംആരംഭിച്ചു.പഞ്ചായത്തിന്റെ വികസന മുരടിപ്പ് ശാശ്വതമായി പരിഹരിക്കുക,തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ മുഴുവൻ പുനരുദ്ധരിക്കുക,കുടിവെള്ള ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.ബിജെപി പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപവാസ സമരം. ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് ഉദ്ഘാടനം ചെയ്തു.