ജില്ലയിലെ വികസന പ്രവർത്തികൾ വിലയിരുത്തുന്നതിന് പാലക്കാട് ജില്ല വികസന സമിതി യോഗം ചേർന്നു. രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ച വികസന സമിതി യോഗം ഉച്ചയ്ക്ക് രണ്ടുമണിവരെ നീണ്ടു. യോഗത്തില്‍ എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, കെ പ്രേംകുമാര്‍, എ. പ്രഭാകരന്‍, കെ. ബാബു, കെ.ഡി പ്രസേനന്‍, ഒറ്റപ്പാലം സബ്കളക്ടര്‍ അഞ്ജീത് സിങ്, എ.ഡി.എം കെ സുനില്‍കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.