ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ ഇന്ന് സംഘടിപ്പിച്ച ജനങ്ങൾക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തിൽ 12 പരാതികൾ തീർപ്പാക്കി.പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ആധാർ ബയോമെട്രിക് അപ്ഡേഷൻ,വളർത്തുമൃഗ ഇൻഷുറൻസ്,വീട് പെർമിറ്റ്,വൈദ്യുതീകരണം, ക്ഷേമ പെൻഷൻ,വീട്ടുനമ്പർ ലഭ്യമാക്കൽ തുടങ്ങി 12 ഓളം വിഷയങ്ങളാണ് തീർപ്പാക്കിയത്