പട്ടാമ്പി ഓങ്ങല്ലൂരിൽ ടോറസ് ലോറിക്ക് പുറകിൽ കാർ ഇടിച്ചു കയറി രണ്ട് പേർക്ക് ഗുരുതര പരിക്ക്. പട്ടാമ്പി കുളപ്പുള്ളി പാതയിൽ പോക്കുപടിയിൽ ഇന്ന് വൈകുന്നേരം ആണ് അപകടമുണ്ടായത്. കുളപ്പുള്ളി ഭാഗത്തുനിന്നും പട്ടാമ്പി ഭാഗത്തേക്ക് വരുകയായിരുന്നു കാർ നിർത്തിയിട്ട ടോറസ് ലോറിയുടെ പുറകിൽ ഇടിച്ചു കയറുകയായിരുന്നു. പെരിന്തൽമണ്ണ ചെറുകര സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.