മദ്യപിച്ച് വാഹന പരിശോധന നടത്താൻ എത്തിയ AM VI യെ സസ്പെൻഡ് ചെയ്തു.ഇന്നലെ രാത്രി കാക്കനാട് തോപ്പിൽ ഭാഗത്താണ് AMVI ബിനു മദ്യപിച്ച് ശേഷം വാഹന പരിശോധനയ്ക്ക് എത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞു വയ്ക്കുകയും തൃക്കാക്കര പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു.തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.വൈദ്യ പരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചതായി തെളിഞ്ഞതിനെ തുടർന്ന് കേസ് എടുക്കുകയും ചെയ്തു. പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിനുവിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഇന്ന് ഉത്തരവിറങ്ങിയത്