മുരിങ്ങൂർ തെക്കുമുറി ആറ്റപ്പാടം എലിസബത്ത് ഗാർഡൻ സ്വദേശി കരിയാട്ടി വീട്ടിൽ ക്രിസ്റ്റീയേയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. അച്ഛൻ കരിയാട്ടി വീട്ടിൽ ജോയിയേണ് ഇയാൾ കുത്തി കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയാണ് ഇയാൾ തർക്കത്തിനൊടുവിൽ അച്ഛനെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയത്. ജോയിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.