കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ കാറിൽ നിന്ന് ഇറങ്ങിയോടി വളപട്ടണം പുഴയിലേക്ക് എടുത്തുച്ചാടിയ മധ്യവയസ്കനെ കണ്ടെത്താനായില്ല. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥാണ് പുഴയിൽ വ്യാഴാഴ്ച്ച വൈകുന്നേരം പുഴയിൽ ചാടിയത്. തിരുവോണ ദിവസമായ വെള്ളി യാഴ്ച്ച വൈകിട്ട് 6 വരെ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. കൂത്തുപറമ്പിൽ നി ന്നുള്ള സ്കൂബ ടീമിൻ്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നുള്ള ഫയർ ആൻ്റ് റെസ്ക്യൂ ടീമായിരുന്നു ഇന്ന് തിരച്ചിൽ നടത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപ ത്രിയിൽ നിന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമു ള്ള പരിശോധന കഴിഞ്ഞ് മടങ്ങവെ വളപട്ടണം പാലത്തിൽവച്ച് പുഴയിൽ ചാടുകയായിരുന്നു.