അജ്ഞാത വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം. തെരുവില്‍ കഴിഞ്ഞിരുന്ന 85-കാരന്‍ വിതുര സ്വദേശി മണിയന്‍ സ്വാമിയാണ് മരിച്ചത്. പൂവാട്ട് സെന്റ് തോമസ് മലങ്കര ദേവാലയത്തന് സമീപമാണ് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബന്ധുക്കള്‍ ആരും ഇല്ലാതിരുന്നതിനാല്‍ ബസ് സ്‌റ്റോപ്പിലായിരുന്നു മണിയന്‍ സ്വാമി അന്തിയുറങ്ങിയിരുന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ ഇന്ന് വിതുര പൊലീസ് കേസെടുത്തിട്ടുണ്ട്.