ആത്മഹത്യ ചെയ്തു ബിജെപി നേതാവും നഗരസഭ കൗൺസിലറുമായിരുന്ന തിരുമല അനിലിൻ്റെ മരണത്തിന് ഉത്തരവാദികളായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഇന്ന് രാവിലെ നടത്തിയ മാർച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.അനിലിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു.