Thiruvananthapuram, Thiruvananthapuram | Aug 28, 2025
അയ്യപ്പസംഗമത്തിലൂടെ മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അരിസ്റ്റോ ജംഗ്ഷനിലെ ബിജെപി ഓഫീസിൽ ഇന്ന് ഉച്ചക്ക് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം. അയ്യപ്പ സംഗമം സർക്കാർ പരിപാടിയല്ല, ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന പരിപാടിയാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശബരിമലയിൽ ഭക്തർക്കായി ഒന്നും ചെയ്യാത്ത ദേവസ്വം ബോർഡും സർക്കാരും ഇലക്ഷന് നാലുമാസം മുൻപ് അയ്യപ്പ സംഗമം നടത്തി രാഷ്ട്രീയം കളിക്കുകയാണ്.