പാലക്കാട് കൊല്ലങ്കോട് ബിവറേജസ് ഔട്ട്ലെറ്റിലെ മോഷണത്തിൽ മുഖ്യപ്രതി കസ്റ്റഡിയിൽ. കൊല്ലങ്കോട് സ്വദേശി ശിവദാസനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കേസിൽ ഇന്നലെ കൊല്ലങ്കോട് നെന്മേനി സ്വദേശി രവിയെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ രമേഷിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.