അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ദുരൂഹത ഇല്ലെന്ന് പൊലീസും ദുരൂഹതയുണ്ടെന്ന് നാട്ടുകാരും. നാവായിക്കുളം കുടവൂർ വിളയിൽ വാതുക്കൽ നിർമാല്യത്തിൽ പരേതനായ രാജേന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ ഇന്ദിരാമ്മ (75), മകൻ സജിലാൽ(49) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയുടെ മൃതദേഹത്തിന് 4 ദിവസത്തോളം പഴക്കമുണ്ട്.